ജനറൽ ആശുപത്രിയിൽ പവർ ലോൺഡ്രി

കാസർകോട് : ജനറൽ ആശുപത്രിയിൽ പുതിയ പവർ ലോൺഡ്രി ആരോഗ്യമന്ത്രി കെ.മുരളീധരൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. രോഗികൾ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ വേഗത്തിലും ശുചിത്വത്തോടെയും അലക്കിയെടുക്കാനായി 95 ലക്ഷം രൂപ ചെലവിലാണ് പവർ ലോൺഡ്രി ഒരുക്കുന്നത്.

65 കിലോ ശേഷിയുള്ള വ്യാവസായിക വാഷർ, ഡ്രൈയിങ് ടംബ്ലർ, ഫ്ലാറ്റ് വർക്ക് അയണർ എന്നിവയാണ് അലക്കുയൂണിറ്റിന്റെ ഭാഗമായുള്ളത്.

ഐ.സി.യു., വാർഡുകൾ, മറ്റു പരിശോധനാവിഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വസ്ത്രങ്ങളാണ് ഇവിടെ അലക്കുന്നത്. ആശുപത്രിയുടെ മൊത്തം ശുചിത്വസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംവിധാനം സ്ഥാപിക്കുന്നത്.