കൊറത്തികുണ്ട് ഭജനമന്ദിരം പുനഃപ്രതിഷ്ഠ, ആഴിപൂജ

ബേഡഡുക്ക: കൊറത്തികുണ്ട് ധർമശാസ്ത ഭജന മന്ദിരം പുനഃപ്രതിഷ്ഠ, ആഴിപൂജ എന്നിവ തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയുമായി നടക്കും. തിങ്കളാഴ്ച രാവിലെ 8.30-ന് ഭജനമന്ദിരം മാതൃസമിതി അവതരിപ്പിക്കുന്ന ലളിതസഹസ്രനാമ പാരായണം. 9.30-ന് കുട്ടികൾ അവതരിപ്പിക്കുന്ന ഭജന. 10-ന് പ്രതിഷ്ഠ. വൈകിട്ട് ആറിന് ദീപാരാധന.
6.30-ന് വേലക്കുന്ന് മഹാശിവക്ഷേത്രത്തിൽ നിന്നു ഘോഷയാത്ര. രാത്രി 10.45-ന് കലാപരിപാടി. 11.30-ന് ആഴി ഒരുക്കൽ. ചൊവ്വാഴ്ച പുലർച്ചെ 3.30-ന് ആഴിപൂജ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ തോർക്കുളം ചാമുണ്ഡേശ്വരി ദേവസ്ഥാനത്തുനിന്നും ഫലധാന്യങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി എത്തിച്ച് കലവറ നിറച്ചു.
Content Highlights: Reinstallation and Azhipooja ceremonies are scheduled at Korathikundu Dharmasastha Bhajana Mandiram in Bedadukka with various rituals and cultural events.