'കൂർമം' പുസ്തക ചർച്ച നടത്തി

കുറ്റിക്കോൽ: വളവ് ഒ.എൻ.വി. ഗ്രന്ഥാലയം, സഫദർ ഹഷ്മി കലാകായിക കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കെ.എൻ. പ്രശാന്തിന്റെ 'കൂർമം' പുസ്തകം ചർച്ച നടത്തി. കുറ്റിക്കോൽ പഞ്ചായത്തംഗം അശ്വതി അജികുമാർ ഉദ്ഘാടനം ചെയ്തു.
'കൂർമം' രചിയിതാവ് കെ.എൻ. പ്രശാന്ത് മുഖ്യാതിഥിയായി. അധ്യാപകനും എഴുത്തുകാരനുമായ അനുജിത്ത് ശശിധരൻ പുസ്തകം അവതരിപ്പിച്ചു. അധ്യാപകൻ ശരൺ, പ്രസാദ് നൂഞ്ഞിങ്ങാനം, കെ. സുരേഷ്, പി. ലതിക, രാജലക്ഷ്മി, കെ. അജിത്, പ്രിയ, നിഷ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: A book discussion on K.N. Prashanth's 'Koormam' was organized jointly by Valavu ONV Library and Safdar Hashmi Arts and Sports Centre in Kuttikol.