ഉത്തരമേഖല വടംവലി: ബന്തടുക്ക പ്രിയദർശിനി ടീം ജേതാക്കൾ

ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ 75-ാം  വാർഷികാഘേഷ ഭാഗമായി നടത്തിയ ഉത്തരമേഖല വടംവലി മത്സരം ജേതാക്കളായ ബന്തടുക്കപ്രിയദർശിനി ടീം
ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ 75-ാം വാർഷികാഘേഷ ഭാഗമായി നടത്തിയ ഉത്തരമേഖല വടംവലി മത്സരം ജേതാക്കളായ ബന്തടുക്കപ്രിയദർശിനി ടീം

ബന്തടുക്ക: ഗവ. ഹയർസെക്കൻഡറി സ്കൂൾ 75-ാംവാർഷികാഘേഷത്തിന്റെ ഭാഗമായി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചു. ബന്തടുക്ക പ്രിയദർശിനി ടീം ജേതാക്കളായി. ബന്തടുക്ക അധോലോകം വടംവലി ടീം രണ്ടാം സ്ഥാനം നേടി.

ജില്ലാ പോലീസ് മേധാവി നിധിൻരാജ് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷനായി. പോലീസ് സേനയിൽ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച സ്കുളിലെ പൂർവവിദ്യാർഥി സുനിൽ എബ്രഹാമിനെ ആദരിച്ചു.

സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം എം. ഷമീർ കുമ്പക്കോട് ട്രോഫി നൽകി. കുറ്റിക്കോൽ പഞ്ചായത്തംഗങ്ങളായ ടി.സി. വൈഷ്ണവി, ടി. രാജു ചാടകം, ശോഭന ബാലചന്ദ്രൻ, സിന്ധു മോഹൻ, മഹേഷ് ഗോപാൽ, സൗമ്യമോഹൻ, കെ.രതീഷ് ബേത്തൂർപ്പാറ, പി.ടി.എ. പ്രസിഡന്റ് പി.വി. സുരേഷ്, എസ്.എം.സി. ചെയർമാൻ ഐ.എസ്. അനിൽ, എം.പി.ടി.എ. പ്രസിഡന്റ് പ്രിയാ കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ നമ്പ്യാർ, പ്രിൻസിപ്പൽ ഡി.സുരേഷ്, പ്രഥമാധ്യാപിക ഗീതസാവിത്രി, എം.പി. ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി കെ. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.

Content Highlights: Priyadarshini team won the North Zone tug of war competition organized as part of Bandadka GHSS 75th anniversary celebrations in Kasaragod.