എം.ബി.എം. ഓപ്പൺ ചെസ്: അർപ്പിത്‌ എസ്‌. ബിജോയ്‌ ചാമ്പ്യൻ

എം.ബി.എം. ഓപ്പൺ ചെസ് ടൂർണമെന്റ് 2026 
തൃക്കരിപ്പൂർ പഞ്ചായത്ത്‌ പ്രസിഡൻ്റ് സാജിദ സഫറുള്ള ഉദ്ഘാടനം ചെയ്യുന്നു
എം.ബി.എം. ഓപ്പൺ ചെസ് ടൂർണമെന്റ് 2026 തൃക്കരിപ്പൂർ പഞ്ചായത്ത്‌ പ്രസിഡൻ്റ് സാജിദ സഫറുള്ള ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: മെട്ടമ്മൽ ബ്രദേഴ്സ്, ഫായിക്ക ഇൻഡോർ അക്കാദമിയുമായി ചേർന്ന് ചെസ് കേരളയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വി.പി.എം. അബ്ദുൽ അസീസ് മെമോറിയൽ ഗ്രാൻഡ് തേജസ് എം.ബി.എം. ഓപ്പൺ ചെസ് ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ അർപ്പിത്‌ എസ്‌. ബിജോയ് ചാമ്പ്യനായി.

അണ്ടർ 15 കാറ്റഗറിയിൽ എൻ.എസ്‌. ദേവദർശൻ (കാസർകോട്), അണ്ടർ 10 കാറ്റഗറിയിൽ അമ്മാർ ബിൻ തൻസീർ (വയനാട്‌) എന്നിവരും ജേതാക്കളായി. ടൂർണമെന്റ് തൃക്കരിപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സാജിദ സഫറുള്ള ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.സി. ഉമ്മർ അധ്യക്ഷത വഹിച്ചു. ക്ലബ് ജനറൽ സെക്രട്ടറി സനൂപ്‌, ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എൻ. രാജേഷ്, വി.വി. അബ്ദുള്ള, പി.പി. സൈദു, മൂസ, സി.ടി. വാജിദ്‌, എം.സി. ഷഫീർ, വി.വി. സുബൈർ, എ.ജി. ഫൈസൽ എന്നിവർ പങ്കെടുത്തു.

സമ്മാനവിതരണച്ചടങ്ങിൽ ക്ലബ് രക്ഷാധികാരി വി.വി. മമ്മു ഹാജി മുഖ്യാതിഥിയായി. ഫായിക്ക ഇൻഡോർ അക്കാദമി മാനേജിങ് ഡയറക്ടർ അബ്ദുൾ സലാം സമ്മാന വിതരണം നിർവഹിച്ചു.

Content Highlights: Arpith S. Bijoy emerged champion in the senior category at the MBM Open Chess Tournament held in Trikaripur, Kasaragod.