സൂരംബയൽ- ലക്ഷ്മി നഗർ റോഡ് ഉദ്ഘാടനം ചെയ്തു

സീതാംഗോളി: പുത്തിഗെ പഞ്ചായത്തിലെ പെർണ-സൂരംബയൽ-ലക്ഷ്മിനഗർ റോഡ് എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവിലായിരുന്നു നിർമാണം.
കർണാടക ഗവ. ബോർഡർ ഏരിയാ ഡിവലപ്പമെന്റ് അതോറിറ്റി ചെയർമാൻ സോമണ്ണ ബേവിനമരദ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഊജംപദവ്, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജെ.എസ്. സോമശേഖര, ജുനൈദ് ഉറുമി, എം. സതീശ, സക്കീന ഷരീഫ്, എസ്.ആർ. കേശവ, ബാലകൃഷ്ണ റൈ എന്നിവർ സംസാരിച്ചു.
Content Highlights: MLA A.K.M. Ashraf inaugurated the newly built Perna-Soorambail-Lakshminagar road in Puttige panchayat constructed using his MLA asset development fund.