സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിക്കണം- കെ.എസ്.ടി.എ.

കാസർകോട്: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിക്കണമെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും കെ.എസ്.ടി.എ. കാസർകോട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ അധ്യാപകരും അണിനിരക്കണം. ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക, പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, പ്ലസ് വൺ ഏകജാലക സംവിധാനം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന ട്രഷറർ കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ. വിനോദ് കുമാർ പെരുമ്പള അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി എ. മധുസൂദനൻ, എം. രമേശൻ, പി.കെ. രേഖ, കെ.കെ. ശ്രീധരൻ, എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: എം. മണികണ്ഠൻ (പ്രസിഡന്റ്), കെ.ആർ. ശ്രുതി, എ. രതീഷ് കുമാർ, വൈ. നവീൻ കുമാർ (വൈസ് പ്രസിഡന്റ്), ഡോ. വിനോദ് കുമാർ പെരുമ്പള (സെക്രട്ടറി), വി. കൃപാജ്യോതി, പി.പി. ചന്ദ്രശേഖരൻ, കെ. പുഷ്പരാജൻ (ജോയിന്റ് സെക്രട്ടറി), പി.കെ. രേഖ (ഖജാൻജി).