സീനിയർ സിറ്റിസൺ കോൺഗ്രസ് ചെമ്മനാട് മണ്ഡലം സമ്മേളനം

സീനിയർ സിറ്റിസൺ കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്യുന്നു
സീനിയർ സിറ്റിസൺ കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്യുന്നു

പൊയിനാച്ചി: സീനിയർ സിറ്റിസൺ കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ നടത്തി. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ അധ്യക്ഷനായി. സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാപ്രസിഡന്റ് വി. ഗോപി മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി പ്രഭാകരൻ കരിച്ചേരി, ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കൊട്ടൻ കായക്കുളം, സെക്രട്ടറി പുരുഷോത്തമൻ ചെമ്പരിക്ക, സി.എൽ. ഇഖ്ബാൽ, എം. ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി.എൽ. ഇഖ്ബാൽ(പ്രസിഡന്റ്), എം. ശ്രീധരൻ നായർ(ജനറൽ സെക്രട്ടറി),കുമാരൻ മഠത്തിൽ(ഖജാൻജി).