അൽഹിക്മ വനിത കോളേജ് പത്താം വാർഷിക സമ്മേളനം: സംഘാടക സമിതി യോഗം ചേർന്നു

അല്‍ ഹിക്മ വനിത കോളേജ് പത്താം വാര്‍ഷിക സമ്മേളന സംഘാടക സമിതി യോഗം സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഉപ്പള ഉദ്ഘാടനം ചെയ്യുന്നു
അല്‍ ഹിക്മ വനിത കോളേജ് പത്താം വാര്‍ഷിക സമ്മേളന സംഘാടക സമിതി യോഗം സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഉപ്പള ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ചെർക്കള അൽഹിക്മ വനിത കോളേജ് പത്താം വാർഷിക സമ്മേളനം ഡിസംബർ ഒൻപത് മുതൽ 13 വരെ ചെർക്കളയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൊല്യൂഷൻ എക്‌സിബിഷൻ ഒൻപത് മുതൽ കോളേജിന് സമീപം നടക്കും.

മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ, മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളുടെ വിസ്മയങ്ങൾ, മൊബൈൽ അഡിക്ഷൻ, ലഹരി ഉപയോഗത്തിന്റെ അപകടങ്ങൾ, കാഴ്ചപരിമിതരുടെ ലോകം, മരണം തുടങ്ങിയ വിഷയങ്ങളാണ് എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി 11-ന് സാംസ്‌കാരിക സമ്മേളനവും 12-ന് ഖുർആൻ സമ്മേളനവും വിദ്യാർഥിനി സമ്മേളനവും വൈജ്ഞാനിക സമ്മേളനവും 13-ന് വനിതാ സമ്മേളനം, സമാപന സമ്മേളനം എന്നിവയും നടക്കും. സമാപന സമ്മേളനത്തിൽ ഹുസൈൻ സലഫി ഷാർജ സംസാരിക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം സ്വാഗതസംഘം ചെയർമാൻ അബൂബക്കർ ഉപ്പള ഉദ്ഘാടനം ചെയ്തു.