ചരമം: മനോഹർ ആലമ്പത്ത്

മനോഹർ ആലമ്പത്ത്
മനോഹർ ആലമ്പത്ത്

കണ്ണൂർ: ബാങ്ക് ഉദ്യോഗസ്ഥരുടെയും റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥരുടെയും സംഘടനകളുടെ ദേശീയ-സംസ്ഥാന നേതാവും ബാങ്ക് ഓഫ് ഇന്ത്യ മുൻ സീനിയർ മാനേജറുമായ മനോഹർ ആലമ്പത്ത് (73) അന്തരിച്ചു. കണ്ണൂർ ക്യാപിറ്റൽ മാളിന് സമീപം 'ദീപാലയ'ത്തിലായിരുന്നു താമസം.

ഓൾ ഇന്ത്യ ബാങ്ക് പെൻഷനിയേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ദേശീയ വൈസ് പ്രസിഡൻ്റ്, ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറ്, ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, ഫെഡറേഷൻ ഓഫ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, ഓൾ ഇന്ത്യ ബാങ്ക് പെൻഷനിയേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: കെ.എൻ. ദീപ (റിട്ട. ഇന്ത്യൻ ബാങ്ക്). മക്കൾ: അമർ ആലമ്പത്ത് (അമേരിക്കൻ എയർലൈൻസ്, ഡാലസ്, യുഎസ്എ) , ആനന്ദ് ആലമ്പത്ത് (മിലിപോർ, ബോസ്റ്റൺ യുഎസ്എ). മരുമക്കൾ: അനുപമ (യുഎസ്എ), പാർവതി (യുഎസ്എ).

അച്ഛൻ: പരേതനായ കണാരക്കുട്ടി. അമ്മ: പരേതയായ ലക്ഷ്മിക്കുട്ടി.

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പയ്യമ്പലം ശ്മശാനത്തിൽ.