തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിൽ പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം

പെരുമ്പടവ്: തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിൽ അമ്മംകുളം, മടക്കാട്, ഒടുവള്ളി ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധം ജലം പാഴാകുന്നു. മാസങ്ങൾക്കു മുൻപ് പൊട്ടിയ പൈപ്പ് നന്നാക്കണമെന്ന് നിരവധി തവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ്.
Content Highlights: Thousands of litres of drinking water are being wasted due to a burst water pipe on the Taliparamba-Coorg border road, leaving locals frustrated with official inaction.