തിരുവർക്കാട് പെരുങ്കളിയാട്ടം: പ്രാഥമിക ചികിത്സാ പരിശീലനം നൽകി

എടാട്ട്: എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രത്തിൽ ജനുവരിയിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായി വൊളന്റിയർമാർക്ക് സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സാസഹായ പരിശീലനം നൽകി. പയ്യന്നൂർ സഹകരണ ആസ്പത്രി പ്രസിഡന്റ് വി. നാരായണൻ ഉദ്ഘാടനംചെയ്തു. ഡോ. വി. വിശ്വൻ അധ്യക്ഷതവഹിച്ചു.
ചെയർമാൻ തെക്കടവൻ ജനാർദനൻ, സഹകരണ ആശുപത്രി സെക്രട്ടറി കെ. സന്തോഷ്, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സാജു മുത്തത്ത്യൻ, അനുഗ്രഹ്, ടി. സനൽ, ഐ.എം.എ. സെക്രട്ടറി ഡോ. പ്രസിൻ പ്രദീപ്, ഡോ. രൂപ, ഡോ. ജയരാജ്, ശ്യാം മനോഹരൻ, റിജേഷ് എന്നിവർ സംസാരിച്ചു.
Content Highlights: First aid and CPR training were provided to volunteers ahead of the Thiruverkadu Bhagavathy Temple Perungkaliyattam festival.