പുതുച്ചേരി നിയമസഭാംഗങ്ങൾ ജമ്മു കാശ്മീർ നിയമസഭ സന്ദർശിച്ചു

മയ്യഴി: പുതുച്ചേരി നിയമസഭാ സ്പീക്കർ അൻപഴകന്റെ നേതൃത്വത്തിൽ അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങൾ ജമ്മു കാശ്മീർ നിയമസഭ സന്ദർശിച്ചു.
ജമ്മു കാശ്മീർ നിയമസഭാ സെക്രട്ടറിയുമായി സംഘം കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു. നിയമസഭാംഗങ്ങളോടൊപ്പം സംഘത്തിൽ പുതുച്ചേരി നിയമസഭാ സെക്രട്ടറി ദയാളനുമുണ്ടായിരുന്നു.
Content Highlights: Puducherry Assembly Speaker Anbalagan and a delegation of MLAs visited the Jammu and Kashmir Legislative Assembly and met with the assembly secretary.