തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ വാക്സിനേഷൻ കാംപെയ്ൻ തുടങ്ങി

വാക്സിനേഷനായി തെരുവുനായ്ക്കളെ പിടികൂടുന്നു
വാക്സിനേഷനായി തെരുവുനായ്ക്കളെ പിടികൂടുന്നു

പരിയാരം: തെരുവുനായ ശല്യത്തിനും പേവിഷബാധ ഭീഷണിക്കും തടയിടാൻ പരിയാരം ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പേവിഷബാധ പ്രതിരോധ വാക്സിനേഷൻ കാംപെയ്ന് തുടക്കമായി. പഞ്ചായത്ത് പരിധിയിലെ അലഞ്ഞുതിരിയുന്ന 65 ഓളം തെരുവുനായ്ക്കൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.

തെരുവുനായ്ക്കളെ സുരക്ഷിതമായി പിടിച്ച് വാക്സിൻ നൽകുന്നതിൽ പരിശീലനം ലഭിച്ച പ്രത്യേക സംഘമാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്. പൊതുജനങ്ങളുടെയും സ്കൂൾ കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് പഞ്ചായത്ത് ഭരണസമിതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരമൊരു മാതൃകാ ഇടപെടൽ നടത്തിയത്.

Content Highlights: Pariyaram Grama Panchayat has launched a rabies vaccination campaign for stray dogs, inoculating around 65 dogs to ensure public safety.