മാട്ടൂൽ മൻശ അ സഫോറിയം ഇന്ന് സമാപിക്കും

മാട്ടൂൽ : വെള്ളിയാഴ്ച ആരംഭിച്ച മാട്ടൂൽ മൻശഅ് നാൽപതാം വാർഷികം ഞായറാഴ്ച സമാപിക്കും. മഹല്ല് സാരഥി സംഗമം, അലുംനി സമ്മിറ്റ് പ്രവാസി സംഗമം, ഹുമൈദി സംഗമം, മുതഅല്ലിം സമ്മിറ്റ്. എന്നിവ ഉണ്ടാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനവും സനദ് ദാന പ്രഭാഷണവും നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം, അബ്ദുള്ള മുസ്ലിയാർ മാണിക്കോത്ത്, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ എന്നിവർ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ നടന്ന മെഡിക്കൽ ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. എ.വി. അബ്ദുൾ റഹ്മാൻ ഹാജി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി,ഹാരിസ് അബ്ദുൽ ഖാദർ ഹാജി, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് മാട്ടൂൽ, അബ്ദുൽ ജലീൽ ബി.ടി. മാട്ടൂൽ, കെ.പി. സുബൈർ വെണ്മണൽ, എം.കെ. റാസിഖ് എന്നിവർ സംസാരിച്ചു.
തുടർന്ന നടന്ന കരിയർ എക്സ്പോ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മൻശഅ് വൈസ് പ്രസിഡന്റ് പി. അബ്ദുൽ റഹ്മാൻ ഹാജി അധ്യക്ഷനായി. കേരള ഹജ്ജ് കമ്മിറ്റി ജില്ലാ പരിശീലകൻ നിസാർ അതിരകം, സുരേഷ് കൊടക്കാട്, അഡ്വ. ഷഫീഖ് സഖാഫി, പി.കെ. ഖാസിം എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് നടന്ന പ്രാസ്ഥാനിക സമ്മേളനം അബ്ദുൾ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷനായി. എസ്.എസ് എഫ്. ജില്ലാ സെക്രട്ടറി അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങൾ പുല്ലാര, എം.കെ. ഹാമിദ് ചൊവ്വ, സി.കെ.എം. അഷ്റഫ് മൗലവി, പി.കെ. ഉമർ മുസ്ലിയാർ നരിക്കോട്, മുഹമ്മദലി ചക്കരക്കൽ, പി.നവാസ്, പി. ഫൈസൽ പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗംപരിയാരം അബ്ദുൽ റഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ. അലിക്കുഞ്ഞി ദാരിമി അധ്യക്ഷനായി. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ബഷീർ സഅദി എടപ്പലം, എൻ. ഉസ്മാൻ സഖാഫി എന്നിവർ സംസാരിച്ചു.
Content Highlights: The 40th anniversary celebrations of Mattool Mansha Sephorian in Kannur will conclude on Sunday with a valedictory conference led by prominent scholars.