‘പാറയിൽ മാലിന്യം തള്ളരുതേ’; ബോധവത്ക്കരണവുമായി പരിസ്ഥിതി പ്രവർത്തകർ

മാടായിപ്പാറയിൽ മാലിന്യം തള്ളരുതേ ബോധവത്ക്കരണ വു മാ യി പരിസ്ഥിതി പ്രവർത്തകർ
മാടായിപ്പാറയിൽ മാലിന്യം തള്ളരുതേ ബോധവത്ക്കരണ വു മാ യി പരിസ്ഥിതി പ്രവർത്തകർ

പഴയങ്ങാടി: മാടായിപ്പാറയിൽ മാലിന്യം തളളരുതെന്നും അതിന്‌ സാഹചര്യം സൃഷ്ടിക്കുന്ന ഭക്ഷണം കൊണ്ടുവരൽ, പാതയോരത്ത് ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന നടത്തൽ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംരക്ഷണസമിതി സെക്രട്ടറി കെ.പി. ചന്ദ്രാംഗദന്റെ നേതൃത്വത്തിൽ മൂന്നാം ഘട്ട ബോധവത്ക്കരണം നടത്തി. നടപ്പാതയിൽ വാഹനങ്ങൾ നിർത്തിയിട്ട് സന്ദർശകരായ കാൽനടക്കാർക്ക് പ്രയാസമുണ്ടാക്കരുതെന്നും ഉപദേശിച്ചു.

ജില്ലാ പരിസ്ഥിതി ഏകോപന സമിതി പ്രസിഡന്റ് വി.സി. ബാലകൃഷ്ണൻ, കെ.വി. നന്ദനൻ, വി.പി. മുഹമ്മദലി, ടി.എസ്. വിശ്വനാഥൻ, പി.പി. വിജയൻ, നാരായണൻ നിട്ടൂർ, ടി.വി. മുധുസൂദനൻ, പ്രസന്നൻ പള്ളിക്കുന്ന്, പി. അജിത് കുമാർ തുടങ്ങിയവർ ബോധവത്ക്കരണ സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കെടുത്തു. നാലാംഘട്ട ബോധവത്ക്കരണം ആറിന് വൈകീട്ട് നാലിന് നടക്കുമെന്ന് സംരക്ഷണ സമിതി ചെയർമാൻ പി.പി. കൃഷ്ണൻ അറിയിച്ചു.

Content Highlights: Environmental activists organized an awareness campaign urging visitors to avoid dumping waste and parking vehicles on walkways at Madayippara.