പൂർത്തിയാകുമോ; പാനൂർ ബസ് സ്റ്റാൻഡ് ബൈപാസ് പ്രവൃത്തി

പാനൂർ :പ്രവൃത്തിതുടങ്ങിമൂന്നു മാസമാകാറായിട്ടും നൂറു മീറ്ററോളം വരുന്ന റോഡ് നിർമാണംപൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. കെ.പി.എ. റഹിം സ്മാരക പാനൂർ
ബസ്റ്റാൻഡ്ബൈ പാസ്റോഡിെന്റ നവീകരണമാണ് അനിശ്ചിതമായി നീണ്ടുപോകുന്നത്.കഴിഞ്ഞ ജൂൺ 2 5നാണ് നവീകരണ പ്രവൃത്തി തുടങ്ങിയത്. നൂറു മീറ്ററോളം സ്ഥലം
കൊരുപ്പ് കട്ടപതിച്ച് ഗതാഗതയോഗ്യമാക്കാനായിരുന്നു ടെൻഡർ. എന്നാൽ നവീകരണ പ്രവൃത്തി ശരിയായ രീതിയിലല്ലെന്ന ആക്ഷേപത്തെ തുടർന്ന് പണി നിർത്തി വെച്ചു. സെപ്റ്റംബർ ആറിന് വീണ്ടും തുടങ്ങി. 14- ന് വീണ്ടും നിർത്തി.
കുത്തിപ്പൊളിച്ച റോഡിൽ മഴ മാറിയതോടെ പൊടിപടലങ്ങൾ ഉയർന്ന് പരിസര വാസികൾക്ക് ദുരിതമായി. റോഡ് പണി നടന്നുകൊണ്ടിരുന്നപ്പോൾ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇത് ടൗണിലെ പതിവ് ഗതാഗത കുരുക്ക്
കൂടുതൽ രൂക്ഷമാക്കി. റോഡ് പണി പൂർത്തിയാക്കാത്തതിൽ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഏറ്റവു മൊടുവിൽ ബുധനാഴ്ച പരിസര വാസികളായ മുസ്തഫ തയ്യുള്ളതിൽ, ഇ. കബീർ, ഇബ്രാഹിം ,കെ.സി. അഷീൽ, നൗഫൽ ഹിന്ദുസ്ഥാൻ, റിയാസ് തയ്യുള്ളതിൽ എന്നിവർ നഗരസഭ പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തി. വ്യാഴാഴ്ച പണി പുനരാരംഭിക്കുമെന്ന ഉറപ്പുനൽകിയിരുന്നതായി ഇവർ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ റോഡ് വീണ്ടും തകർന്ന നിലയിലായി. ടൗണിലെ ഏറ്റവും പ്രധാന
റിങ് റോഡായ ബസ്റ്റാൻഡ്‌ബൈപാസ് റോഡിൻ്റെ നവീകരണം അനിശ്ചിതമായി നീളുന്നത് ടൗണിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുമെന്നാണ് ആശങ്ക.
അധികൃതരുടെ അടിയന്തിര ഇടപെടൽ അനിവാര്യമായി വന്നിരിക്കുകയാണിപ്പോൾ.