വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണണം -വ്യാപാരി വ്യവസായി സമിതി

തലശ്ശേരി : വൈദ്യുതിതടസ്സം കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വാണിജ്യവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും തലശ്ശേരി മൈസൂരു റെയിൽപ്പാത യാഥാർഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷനായി. കാരായി രാജൻ എം.എൽ.എ., സംസ്ഥാന പ്രസിഡൻറ് വി.കെ.സി.മമ്മദ്കോയ, വി.ഗോപിനാഥൻ, എം.പി.അബ്ദൂൾ ഗഫൂർ, ആർ.രാധാകൃഷ്ണൻ, ടി.വി.ബൈജു, കെ.പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, എം.എ.ഹമീദ്ഹാജി, പി.എം.സുഗുണൻ, സി.പി.എം.നൗഫൽ, സുരേഷ് കണ്ടൻകോൽ എന്നിവർ സംസാരിച്ചു.