മാഹി ബസിലിക്ക തിരുനാളിൽ ആഘോഷമായ ദിവ്യബലി

മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ 12-ാം ദിനത്തിൽ ഫാ. മദലൈമുത്തുവിന്റെ കാർമികത്വത്തിൽ തമിഴിൽ ആഘാേഷമായ ദിവ്യബലിയുണ്ടായി.

ഫാ. മൈക്കിൽ പുന്നക്കൽ, ഫാ. അനിൽ സാൻ ജോസ്, ഡീക്കൻ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ എന്നിവർ സഹകാർമിക രായിരുന്നു. തുടർന്നു നൊവേന, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയുണ്ടായി. ദിവ്യബലിക്കു സെയ്ന്റ് തോമസ് കുടുംബ യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി. 17 -ന് വൈകുന്നേരം കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നിസ് കറുപ്പശ്ശേരിയുടെ കാർമികത്വത്തിൽ ഫ്രഞ്ചിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. 18-ന് രാവിലെ ഏഴ് മുതൽ തുടർച്ചയായി ദിവ്യബലികൾ നടക്കും. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലിയും നൊവേനയും നടക്കും. വിജയപുരം രൂപതാ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.22-ന് തിരുനാൾ സമാപിക്കും.