പ്രമേഹദിനം: വാക്കത്തണും സംവാദവും നടത്തി

പരിയാരം : ലയൺസ് ക്ലബ് ഓഫ് പരിയാരം ആസ്പയറും തളിപ്പറമ്പ് ഐ.എം.എ.യും ചേർന്ന് വാക്കത്തൺ, ആരോഗ്യ ബോധവത്കരണ സെമിനാർ, തളിപ്പറമ്പ് എസ്.ബി. മെഡിക്കൽ ലബോറട്രി ആൻഡ് കാർഡിയോളജി സെന്ററിന്റെ സഹകരണത്തോടെ പ്രമേഹ നിർണയ ക്യാമ്പ് എന്നിവ നടത്തി. ആസ്പയർ പ്രസിഡന്റ് ഇ.ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

ഐ.എം.എ. പ്രസിഡന്റ് ഡോ. ലൗജി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സന്ദീപ് മോഹൻ, ഡോ. ബിനോ ജോസ്, ഡോ. എൻ.ജുനൈദ്, പി.പി.ഷാജി, ഇ.വി.രവീന്ദ്രൻ, കെ.എം.ദിലീപ് കുമാർ, സുനിൽകുമാർ വണ്ണാറത്ത് എന്നിവർ സംസാരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി സൂപ്രണ്ട് കെ.ടി.മാധവൻ, ഡോ. ബാലകൃഷ്ണൻ വള്ളിയോട്ട് എന്നിവർ പ്രമേഹത്തെക്കുറിച്ച് ക്ലാസും സംവാദ സദസ്സും നടത്തി.