ഗുരുദേവ തിരുശേഷിപ്പുകൾക്ക് സ്വീകരണം

ന്യൂമാഹി : ശ്രീനാരായണ ഗുരുദേവൻ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠാവേളയിൽ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും ഉൾപ്പെടെയുള്ള അമൂല്യ തിരുശേഷിപ്പുകൾക്ക് ന്യൂമാഹി ടൗണിൽ സ്വീകരണം നൽകി. കൊയിലാണ്ടി നന്തിയിലെ ക്ഷേത്രത്തിൽനിന്ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സ്വീകരണം.തലശ്ശേരി നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ, ശിവഗിരി മഠത്തിലെ സ്വാമി ധർമചൈതന്യ, സ്വാമി സുരേശ്വരാനന്ദ, അഡ്വ. അജിത് കുമാർ, മുരിക്കോളി രവീന്ദ്രൻ, രഞ്ജിത്ത് പുന്നോൽ, കനകൻ പൊന്നമ്പത്ത്, ഷിനോജ് മുല്ലോളി, മോഹനൻ പൊന്നമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു. യാത്രയുടെ ഭാഗമായി ശാരദ ഭജന സംഘത്തിന്റെ ഭജനപരിപാടിയും നടന്നു.

മയ്യഴി : മാഹി മുനിസിപ്പൽ മൈതാനത്ത്‌ നടന്ന സ്വീകരണത്തിൽ അഡ്വ. ടി.അശോക് കുമാർ എം.എൽ.എ.യും ഗോകുലം ഗോപാലനും തിരുശേഷിപ്പുകളിൽ പുഷ്പഹാരം ചാർത്തി ആദരമർപ്പിച്ചു. ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെയും ഗുരുധർമ പ്രചാരണ സഭയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. ന്യൂമാഹിയിലെ വിവിധ ശ്രീനാരായണമഠങ്ങളിലും സ്വീകരണം നൽകി.

തലശ്ശേരി : ഘോഷയാത്രയ്ക്ക് മഞ്ഞോടിയിൽ സ്വീകരണം നൽകി. സി.പി.രവീന്ദ്രൻ, കെ.വിനയരാജ്, കെ. രമേശൻ, പി.രാജൻ, സലിംകുമാർ, കാരായി പ്രേമൻ, മാറോളി ശിവദാസ്, പി.വി.രമേശൻ, കെ.ഫൈസൽ, വിജിത്ത് മാറോളി എന്നിവർ നേതൃത്വം നൽകി.