സമഗ്ര മലബാർ ദേവസ്വം ബോർഡ് നിയമ പരിഷ്കരണം അനിവാര്യം -ശാന്തിക്ഷേമ യൂണിയൻ

പയ്യന്നൂർ : സമഗ്ര മലബാർ ദേവസ്വം ബോർഡ് നിയമ പരിഷ്കരണം അനിവാര്യമാണെന്നും അത് എല്ലാ വിഭാഗക്കാർക്കും ഗുണകരമാകണമെന്നും ശാന്തിക്ഷേമ യൂണിയൻ ജില്ലാ സമ്മേളനം. സ്വകാര്യ ക്ഷേത്ര ശാന്തിക്കാരുടെ സേവനവേതനവ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കാനും ആകർഷകമായ ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പാക്കാനും സർക്കാർ മുൻകൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. ശംഭു എമ്പ്രാന്തിരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ്. ഹരികുമാർ ശർമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നീരജ് എം. നമ്പൂതിരി, യോഗക്ഷേമ സഭ ജില്ലാ പ്രസിഡന്റ് ടി.സി. മാധവൻ നമ്പൂതിരി, കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി, മധു മരങ്ങാട്, ഷാജി എം. നമ്പൂതിരി, ബാബു മൊളോളം, പേർക്കുളം സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂരിൽ ഘോഷയാത്ര നടത്തി.