വെള്ളം കയറി നഗരസഭാ ആസ്ഥാനത്തെ മാർക്കറ്റ്

ധർമശാല : ചെറിയ മഴ പെയ്താൽപോലും ആന്തൂർ നഗരസഭ ആസ്ഥാനത്തെ മാർക്കറ്റിൽ മലിനജലം നിറയുന്നത് വ്യാപാരികൾക്ക് ഉപഭോക്താക്കൾക്കും ദുരിതമാകുന്നു. കഴിഞ്ഞദിവസം വൈകീട്ട് പെയ്ത മഴയിൽ മാർക്കറ്റിന്റെ മുൻഭാഗം പൂർണമായി വെള്ളക്കെട്ടിലായി. നടക്കാൻ പോലും പറ്റാതെ പലരും ബുദ്ധിമുട്ടി. ചെളിവെള്ളത്തിലൂടെ നടന്ന് മാർക്കറ്റിൽ പോകാൻ പലരും മടിക്കുന്നത് വ്യാപാരത്തേയും ബാധിക്കുകയാണ്. കഴിഞ്ഞ നിരവധി വർഷമായി ഇതേ സ്ഥിതിയാണുള്ളത്.
പരാതികൾ അധികൃതർക്ക് നൽകിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് മാർക്കറ്റ് സമുച്ചയത്തിലെ വിവിധ കട ഉടമകൾ പറയുന്നത്. സഹകരണ പച്ചക്കറി ചന്തയും ഇൻറർനെറ്റ് സേവന കേന്ദ്രവും മൽസ്യഫെഡിന്റെ വിപണന കേന്ദ്രവും അടക്കം നിരവധി വ്യാപാര - സേവനകേന്ദ്രം മാർക്കറ്റ് സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്.