നെഹ്റുവിനെ അനുസ്മരിച്ച് നാട്

ഇരിട്ടി : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 137-ാമത് ജന്മദിനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദനൻ, കെ. വേലായുധൻ, സി. അഷ്റഫ്, മട്ടിണി വിജയൻ, പി.വി. മോഹനൻ, പി.സി. പോക്കർ, എൻ. നാരായണൻ, ആർ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
കരിക്കോട്ടക്കരി : കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെയും ജവാഹർ ബാൽ മഞ്ചിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും നെഹ്റു അനുസ്മരണവും പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ അനുസ്മരണപ്രഭാഷണം നടത്തി. ജവാഹർ ബാൽമഞ്ച് കോഡിനേറ്റർ റെന്നി ആലപ്പാട്ട്, പഞ്ചായത്തംഗം മേഴ്സി മരിയ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ബെന്നി പുതിയാംപുറം, ജിതിൻ തോമസ്, ജോസഫ് വട്ടുകുളം, വി.എം. തോമസ്, ആൻസി ഫിലിപ്പ്, സിനോജ് കളരൂപാറ, ബേബി ചിറ്റേത്ത്, ജോർജ് വടക്കുംകര എന്നിവർ സംസാരിച്ചു.
പേരട്ട : കല്ലൻതോട് അങ്കണവാടിയിലെ ശിശുദിനാഘോഷം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. പോലീസ് ഇൻസ്പെക്ടർ കെ. വിശ്വംഭരൻ നൽകിയ കളിപ്പാട്ടങ്ങളും അങ്കണവാടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി പമ്പ് സെറ്റും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ് മൂക്കനോലി ഏറ്റുവാങ്ങി.
പഞ്ചായത്തംഗം ബിന്ദു വിജയൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. ദാസൻ, പഞ്ചായത്തംഗം നിഷാ ജോസഫ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ പി. ഷൈന, മുൻ അംഗം ബിജു വെങ്ങലപ്പള്ളി, പുഷ്പാ രാജീവൻ, ഉത്തമൻ കല്ലായി, രഘു മേതല്ലുർ, കെ. രാധാമണി എന്നിവർ സംസാരിച്ചു.
മട്ടന്നൂർ : ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഒ.കെ. പ്രസാദ്, സി. അജിത്ത്കുമാർ, പുത്തലത്ത് വിജയൻ, വൈഷ്ണവ് മരുതായി, ദീപു കോറോത്ത് എന്നിവർ നേതൃത്വം നൽകി.
മാലൂർ : ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ശിശുദിനാഘോഷവും കുട്ടികളുടെ സംഗമവും നടത്തി. പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ ഉദ്ഘാടനംചെയ്തു. പി.കെ. സുധാകരൻ അധ്യക്ഷതവഹിച്ചു.
പി. വിജിന, വി. അജിത്ത്, കെ. വിനോദ് കുമാർ, ടി.പി. രഞ്ജിത്ത്കുമാർ, ഒ. പ്രദീശൻ, ഇ. നാരായണൻ, എം. ജയലത എന്നിവർ സംസാരിച്ചു.
ഇരിക്കൂർ : ജവഹർ ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറം ജവഹർലാൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്തംഗം എം.വി. ജനാർദനൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി. നിഖിൽ, വി.സി. രാജീവൻ, പനമ്പ സതീശൻ, പി.പി. കൃഷ്ണൻ, ഷാജി പഞ്ചകർമ്മ, മൻസൂർ പള്ളിയറ, കെ. സുകുമാരൻ, ടി.വി. നിധീഷ്, കെ സുരേന്ദ്രൻ, ബഷീർ, മാമൂട്ടി എന്നിവർ സംസാരിച്ചു.
ചെടിച്ചേരി പ്രിയദർശനി യുവക് സെന്ററും നെഹ്റുവിനെ അനുസ്മരിച്ചു. പ്രസിഡന്റ് കെ.വി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. വി.വി. കുഞ്ഞികൃഷ്ണൻ, പി.കെ. അജേഷ്, വി.സി. പ്രശാന്തൻ എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
അടയ്ക്കാത്തോട് :ഗവ. യു.പി. സ്കൂളിൽ ശിശുദിനാഘോഷവും വിജയാഘോഷവും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. അൻസാദ് അസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോർജുകുട്ടി താന്നിവേലിയിൽ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺന്മാരായ ഷിജി സുരേന്ദ്രൻ, സുനിത രാജു, മറിയം ജാഫർ, എസ്.എം.സി. ചെയർമാൻ സി.എം. ജെയിംസ്, ചെറിയാൻ കുന്നുംപുറത്ത്, ജിമ്മി മാത്യു, മുഹമ്മദ് നാസിബ്, നൂറ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേളകളിൽ വിജയികളായ കുട്ടികൾകളെ അനുമോദിച്ചു. കുട്ടികളുടെ റാലിയും നടത്തി.