കെ.പി.എൻ. കുട്ടിക്ക് ജന്മനാട് വിടനൽകി

കല്യാശ്ശേരി : പ്രമുഖ ടെക്നോക്രാറ്റും കെൽട്രോൺ മുൻ എം.ഡി. യുമായ കെ.പി.എൻ. കുട്ടിക്ക് ജന്മനാട് വിട നൽകി. ബുധനാഴ്ച രാത്രിയാണ് കെ.പി.എൻ. കുട്ടി അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 -ഓടെ മൃതദേഹം കണ്ണൂർ കെൽട്രോൺ കോംപോണന്റ് കോംപ്ലക്സിലെ സഹോദരൻ കൂടിയായ കെൽട്രോൺ സ്ഥാപകൻ കെ.പി.പി. നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിന് സമീപം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വെച്ചു. കെൽട്രോണിലെ ജീവനക്കാരും മുൻ ജീവനക്കാരും അടക്കം വലിയ ജനാവലി ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കെൽട്രോൺ എം.ഡി. കെ.ജി. കൃഷ്ണകുമാർ കെൽട്രോണിനുവേണ്ടി റീത്ത് സമർപ്പിച്ചു. ഒൻപത് മണിയോടെ മൃതദേഹം കെ.പി.എൻ. കുട്ടിയുടെ മാങ്ങാട്ടുള്ള വീട്ടിലെത്തിച്ചു. സഹോദരൻ കെ.പി. പ്രഭാകരൻ, മക്കളായ വിജയ്, വിലാസ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.

വീട്ടിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, സി.പി.എം. ജില്ലാസെക്ര ട്ടറി കെ.കെ. രാഗേഷ്, കെ.പി.സി.സി. മെമ്പർ എം.പി. ഉണ്ണികൃഷ്ണൻ,ഡി.സി.സി. ജനറൽ സെക്രട്ടറി രജിത് നാറാത്ത്, ട്രഷറർ കെ. പ്രമോദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീംചേലേരി , എക്സ് സർവീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌   രഘുനാഥ് നമ്പ്യാർ മാണിക്കോത്ത്‌, തളിപ്പറമ്പ് ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.കെ. സരസ്വതി, കല്യാശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ കൂനത്തറ മോഹനൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എ.എൻ. ആന്തൂരാൻ, കെൽട്രോൺ ഐ.എൻ.ടി.യു.സി.  മുൻ പ്രസിഡന്റ്‌ പി.വി. രവീന്ദ്രനാഥ്, നേതാക്കളായ അനിൽ മേനോൻ, എം.പി. രാമകൃഷ്ണൻ, ഇ. രവീന്ദ്രൻ  ടി.ടി. ബാലകൃഷ്ണൻ, വി.സി. ​േപ്രമരാജൻ,  എം.പി. ഇസ്മയിൽ,കരിവെള്ളൂർ മുരളി തുടങ്ങിയവർ വീട്ടിലെത്തി.

ടി.കെ. ഗോവിന്ദൻ എം.എൽ.എ. യ്ക്കുവേണ്ടി ആന്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രജോഷ് ചെയ്യിൽ റീത്ത് സമർപ്പിച്ചു. കല്യാശ്ശേരി ബിക്കിരിയൻപറമ്പ് പൊതുശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിൽ കെ.പി.എൻ. കുട്ടിയുടെ മക്കളായ വിജയ്, വിലാസ് എന്നിവർ ചിതയ്ക്ക് തീ കൊളുത്തി.

അനുശോചനയോഗത്തിൽ വി.സി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. ഇ. രവീന്ദ്രൻ, പി.വി. രവീന്ദ്രനാഥ്, ടി.സി ഗോപാലകൃഷ്ണൻ, ഇ. വേണുഗോപാൻ, മോഹനൻ ഉദിനൂർ, സുഭാഷ് ബാബു എന്നിവർ സംസാരിച്ചു.