ശിശുദിനം ആഘോഷിച്ചു

മയ്യഴി : മാഹി വിദ്യാഭ്യാസ വകുപ്പ് ശിശുദിനം ആഘോഷിച്ചു. അഡ്വ: ടി. അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെഹ്റുവിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
മാഹി സി.ഇ.ഒ. ഇൻചാർജ് എം.എം. തനൂജ, സമഗ്ര ശിക്ഷ എ.ഡി.പി.സി പി. ഷിജു, ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപിക ടി. സുമതി, മാഹി ഗവ. മിഡിൽ സ്കൂൾ വിദ്യാർഥി സെയിഫ ഹഷീർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളുണ്ടായി. മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനവും നൽകി.
ഒളവിലം: ഒളവിലം കോൺഗ്രസ് കമ്മിറ്റി ശിശുദിനം ആചരിച്ചു. നാരായണൻപറമ്പിൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഭരതൻ ഒളവിലം, ബൂത്ത് പ്രസിഡന്റ് പി.കെ. സുഗതൻ, തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി ടി. അബ്ദുൽ ഖയ്യും, ടി.കെ. വിജയൻ, എസ്. ആഗ്‌നേയ്, എസ്. അദ്രിത്്, ടി.യു. ജീവരാജ് തുടങ്ങിയവർ പങ്കെടുത്തു.
കോടിയേരി : മലബാർ കാൻസർ സെന്ററിലെ രോഗികളായ കുട്ടികളുമൊത്ത് വിവിധ സംഘടനകൾ ശിശുദിനം ആഘോഷിച്ചു. കലാ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കായി ഡ്രീംസ് ഫൗണ്ടേഷൻ സമ്മാനങ്ങൾ നൽകി. ഡോ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് ഫൗണ്ടേഷൻ പ്രതിനിധി ഷക്കീല, ലയൺസ് മിഡ് ടൗൺ പ്രസിഡന്റ് സുധീർ കുമാർ, കെ.സി.സി.സി പ്രസിഡന്റ് നാരായണൻ, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അച്യുതൻ, കെയർ ആൻഡ് ക്യുവർ പ്രതിനിധി നിസാർ എന്നിവർ സംസാരിച്ചു. ഡ്രീംസ് ഫൗേണ്ടഷൻ അംഗം സെയ്ത്തൂൻ, ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയം സെക്രട്ടറി ഹരീഷ് ബാബു, മജീഷ് ടി.തപസ്യ, നഴ്സിങ് വിദ്യാർഥികൾ എന്നിവർ ചേർന്ന് സംഗീതവിരുന്നും ഒരുക്കി.
തലശ്ശേരി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നെഹ്‌റു സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എം.പി.അരവിന്ദാക്ഷൻ അധ്യക്ഷനായി. വി.എൻ.ജയരാജ് ഉദ്‌ഘാടനം ചെയ്തു. മണ്ണയാട് ബാലകൃഷ്ണൻ, എം.പി.അസൈനാർ, സുശീൽ ചന്ദ്രോത്ത്, കെ.ജയരാജൻ, ഉച്ചുമ്മൽ ശശി, എം.വി.ശൈലജ, ഒ.ഹരിദാസ്, ജതീന്ദ്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പ് : കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാജി മന്ദിരത്തിൽ ജവാഹർലാൽ നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രജീഷ് അധ്യക്ഷത വഹിച്ചു, വി.ബി. അഷറഫ്, കെ. സജീന്ദ്രൻ, കെ. സജിത്ത്, പി.കെ. ഫൈസൽ, വി.വി. രാഘവൻ എന്നിവർ സംസാരിച്ചു
മാങ്ങാട്ടിടം : മാങ്ങാട്ടിടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് പി.വി. രമേശൻ അധ്യക്ഷനായി. ടി.പി. ഷംസീർ, എം.വി. ചിത്രകുമാർ, സുധാകരൻ, പി. രഞ്ജിത്ത് അദിനാൻ,സുനിൽ കുട്ടാമ്പള്ളി, വി.കെ. സുരേന്ദ്രൻ, വി.കെ. ശ്രീധരൻ സുഹാസ്, സനിൽ കുമാർ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
മാങ്ങാട്ടിടം : ജവാഹർ ബാൽമഞ്ച് അയ്യപ്പൻതോട് യൂണിറ്റിന്റെ നേതൃത്വത്തിൽ അയ്യപ്പൻതോട് അങ്കണവാടിയിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി മധുരവിതരണവും നെഹ്‌റുതൊപ്പി വിതരണവും നടത്തി. ടി.പി. ഷംസീർ, അനഘ്, രഞ്ജിത്ത്, ഗിരീഷ്ബാബു, അധ്യാപിക എ.പി. നിഷ, ഹെൽപ്പർ പ്രേമജവല്ലി എന്നിവർ സംസാരിച്ചു.