‘യാത്രക്കാർക്ക് ആശ്വാസമായി പനോന്നേരിയിൽ നടപ്പാത നിർമാണം’

കാടാച്ചിറ : കാൽനടയാത്രക്കാർക്ക് ആശ്വാസമായി പനോന്നേരിയിൽ നടപ്പാത നിർമാണം തുടങ്ങി. കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ വീതികുറഞ്ഞ സ്ഥലമായ പനോന്നേരിക്ഷേത്രത്തിന് സമീപത്താണ് നടപ്പാതകൾ നിർമിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ സൗന്ദര്യവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇവിടെ നവീകരണപ്രവൃത്തികൾ നടക്കുന്നത്. 75 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തി തുടങ്ങി. നടപ്പാതകൾ ടൈൽപതിച്ച് കൈവരികൾ പിടിപ്പിക്കുന്നുമുണ്ട്. നിർമാണം പൂർത്തിയായാൽ യാത്രക്കാർക്ക് ഇതിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയും. യാത്രക്കാർ ഇപ്പോൾ റോഡരികിലൂടെയാണ് നടന്നുപോകുന്നത്. ഇത് വലിയ അപകടഭീഷണിയാണ്.