മലയാളഭാഷാ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്

കണ്ണൂർ : മലയാള ഭാഷാദിനാചരണം ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷനാകും. സിനിമാ-നാടക നടൻ ഉണ്ണിരാജ്‌ വിശിഷ്ടാതിഥിയാകും. മലയാള ഭാഷാദിനാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച കളക്ടേറ്റിൽ നടന്ന മലയാളദിന പ്രതിജ്ഞയ്ക്ക് കളക്ടർ നേതൃത്വം നൽകി. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന, സീനിയർ സൂപ്രണ്ട് എൻ.പി. ഷനീജ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.