ഭാഗ്യക്കുറി ജില്ലാതല ടിക്കറ്റ് പ്രകാശനം

കണ്ണൂർ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ (ബി.ആർ.-113) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് ടി.ഒ. മോഹനൻ എം.എൽ.എ. പ്രകാശനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.വി. സജേഷ്, കണ്ണൂർ ജില്ലാ ലോട്ടറിത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി. ഉമേശൻ, കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി, കേരള ലോട്ടറി ഏജന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.വി. വത്സരാജൻ, ജില്ലാ അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ ടി. പ്രദീപൻ എന്നിവർ സംസാരിച്ചു.