കുറ്റ്യാട്ടൂരിൽ ചെറുമാന്തോപ്പ് പദ്ധതി തുടങ്ങി

കുറ്റ്യാട്ടൂർ: ദേശസൂചികാപദവി ലഭിച്ച കുറ്റ്യാട്ടൂർ മാവുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കമായി.
ചെറുമാന്തോപ്പ് നിർമാണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ടി.ശബ്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് നിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ മാംഗോ കമ്പനി ചെയർമാൻ വി.ഒ.പ്രഭാകരൻ, അസി. കൃഷി ഓഫീസർ എം.സതീശൻ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി.എം.ബിന്ദു, ഒ.കെ.സന്തോഷ് എന്നിവർ സംസാരിച്ചു.
ജില്ലാപഞ്ചായത്തും പഞ്ചായത്തും ചേർന്ന് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകൾ 75 ശതമാനം
സബ്സിഡിയിൽ കർഷകർക്ക് ലഭ്യമാക്കും.
പുരയിടത്തിലെ കളകൾ നീക്കംചെയ്യൽ, തട്ട് തിരിക്കൽ, കുഴിയെടുക്കൽ, നടീൽ, വേലികെട്ടൽ, ജലസേചനം തുടങ്ങിയ പ്രവൃത്തികൾ ആർ വിജി റാംജി പദ്ധതിപ്രകാരവും കർഷകർക്ക് ലഭ്യമാക്കും. ഓരോ പുരയിടത്തിനും അനുയോജ്യമായ ഹോർട്ടികൾച്ചർ വിളകൾ ഈ പദ്ധതി പ്രകാരം കൃഷി ചെയ്യാനാകും. ജില്ലയിലെ മറ്റു പഞ്ചായത്തുകൾക്കും ഈ മാതൃകാപദ്ധതി നടപ്പിലാക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് നേരിട്ട് കുറ്റ്യാട്ടൂർ മാംഗോ കമ്പനി ഓഫീസുമായോ, താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം: 9744202555, 8078277255.