പൂർവവിദ്യാർഥി സംഗമം

കണ്ണൂർ: സൗഹൃദത്തിന്റെ ഓർമകൾ പുതുക്കി കണ്ണൂർ ശ്രീനാരായണ കോളജിലെ 1977 ബി.കോം. ബാച്ചിലെ സഹപാഠികൾ ഒത്തുചേർന്നു. മുംബൈ, യു.എ.ഇ. എന്നിവിടങ്ങളിൽനിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. വിനോദ് കണ്ണൻ, മോഹനൻ, കോമളവല്ലി, രാജൻ കോരമ്പേത്ത്, അനിൽകുമാർ, ഹാരിസ്, ദിവാകരൻ എന്നിവർ നേതൃത്വംനൽകി.