ജമാഅത്തെ ഇസ്ലാമി ഇരിക്കൂർ ഏരിയ സമ്മേളനം നടത്തി

ഇരിക്കൂർ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഇരിക്കൂർ ഏരിയ സമ്മേളനം കേരള മുൻ ശൂറ അംഗം ഷഹീർ മൗലവി ഉദ്ഘാടനം ചെയ്തു. എൻ.എം. ബഷീർ അധ്യക്ഷതവഹിച്ചു. പ്രവർത്തക കൺവെൻഷൻ, കുടുംബ സദസ്സുകൾ, മസ്ജിദ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, യുവജന വിദ്യാർഥി കൂട്ടായ്മ എന്നിവ നടത്തി. വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി റുഖ്സാന മൂസ സമാപനസന്ദേശം നൽകി. കെ.പി. ഇബ്രാഹിം, സി.കെ. മുനവ്വിർ, യു.പി. സിദ്ദീഖ്, റഹ്മാൻ ഇരിക്കൂർ, മുഹമ്മദ് റാഫി, എൻ. മുബഷിർ, എൻ. ഖാലിദ്, യു.കെ. മായൻ, കെ.വി. റാഫി, എം. നസീർ, ഹാഷിം കീത്തടത്ത് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Jamaat-e-Islami Hind held its Irikkur area conference, inaugurated by former Kerala Shura member Shaheer Moulavi.