സമുദായത്തെ ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തണം -ഗണക കണിശ സഭ

കേരള ഗണക കണിശ സഭ മട്ടന്നൂർ  യൂണിറ്റ് സമ്മേളനം നഗരസഭ ചെയർമാൻ
 എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്യുന്നു
കേരള ഗണക കണിശ സഭ മട്ടന്നൂർ യൂണിറ്റ് സമ്മേളനം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: സമുദായത്തെ ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള ഗണക കണിശ സഭ മട്ടന്നൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. രാമചന്ദ്രൻ അധ്യക്ഷനായി.

സംസ്ഥാന ജനറൽസെക്രട്ടറി കെ.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ശശിധരൻ പാട്ടേത്ത്, ജില്ലാ പ്രസിഡന്റ് ഷാജി എൻ. ജ്യോത്സ്യൻ, ജില്ലാ സെക്രട്ടറി കൃഷ്ണൻ താവം, കെ.കെ. അജയൻ ജ്യോത്സ്യൻ, കെ.കെ. സുഗന്ധവല്ലി, പവിത്രൻ ചാലിൽ, പി.പി. ബൈജു ജ്യോത്സ്യൻ, സീനാ രാജേഷ്, രാമചന്ദ്രൻ പട്ടാന്നൂർ, കെ.വിജയൻ, പി.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: രാമചന്ദ്രൻ പട്ടാന്നൂർ (പ്രസിഡന്റ്), പി.പി. ബൈജു (സെക്രട്ടറി), കെ.കെ. അജയൻ ജ്യോത്സ്യൻ (ഖജാൻജി).

Content Highlights: Kerala Ganaka Kanisha Sabha unit conference in Mattannur demands the inclusion of their community in the OEC category.