ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കണ്ണൂർ: ജമാഅത്തെ ഇസ്ലാമി കണ്ണൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് കക്കാട് എഫ്.എ. അരീന ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിന്നേഴ്സ് ട്രോഫിയും കാഷ് പ്രൈസും വിജയികളായ എഫ്.സി. ഹണ്ടേഴ്സ് കക്കാട് കരസ്ഥമാക്കി. താണ ഫാൾക്കൻസ് എഫ്.സി. റണ്ണേഴ്സ് ട്രോഫി നേടി. സി.പി.എം. ഷുഹൈബ്, വി.കെ. നൗഫൽ, ഇഹ്സാൻ, നാജി, ഷാമിൽ, മാസിൻ, മിസ്ഹബ്, അക്കിബ്, നസീൽ, ഷഹ്റൂസ് എന്നിവർ നേതൃത്വംനൽകി.
Content Highlights: A football tournament was organized in Kannur in connection with the Jamaat-e-Islami area conference, with FC Hunters Kakkad emerging as winners.