ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

ഊരത്തൂർ പ്രിയദർശിനി സാംസ്കാരിക നിലയും ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്ത് ഉദ്ഘാടനം ചെയ്യുന്നു
ഊരത്തൂർ പ്രിയദർശിനി സാംസ്കാരിക നിലയും ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്ത് ഉദ്ഘാടനം ചെയ്യുന്നു

ഊരത്തൂർ: പ്രിയദർശിനി സാംസ്കാരികനിലയവും ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസും ചേർന്ന് 'തിരുത്താം തിരിച്ചറിയാം' എന്നപേരിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്ത് ഉദ്ഘാടനം ചെയ്തു.

പ്രിയദർശിനി സാംസ്കാരികനിലയം പ്രസിഡന്റ് പി. സജീവൻ അധ്യക്ഷതവഹിച്ചു. പ്രിവന്റീവ് ഓഫീസർ വി. ശ്രീനിവാസൻ ക്ലാസെടുത്തു.

എം. അനിൽകുമാർ, ഊത്തൂർ എ.എൽ.പി. പ്രഥമാധ്യാപിക വി. സുജാത, റിട്ട. പ്രഥമാധ്യാപകൻ സി.വി. കുഞ്ഞനന്തൻ, പി.വി. രാമകൃഷ്ണൻ, എ.വി. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.

അരവിന്ദൻ കൊതേരിയുടെ 'മൂക്കുത്തി' എന്ന ഏകാങ്ക നാടകവും അരങ്ങേറി.

Content Highlights: An anti-drug awareness class titled Thiruhttam Thirichariyam was organized in Oorathoor by Priyadarshini Samskarika Nilayam and Iritty Excise.