തളിപ്പറമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു

തളിപ്പറമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം
തളിപ്പറമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം

തളിപ്പറമ്പ്: ഐ.പി.പി.എല്‍. കിലയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി.ലഹരിവിരുദ്ധ പോസ്റ്റര്‍ ഇ.ടി.സി. കില പ്രിന്‍സിപ്പല്‍ പി.എം. രാജീവ് പ്രകാശനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംവദിച്ചു. ഡി.എല്‍.ജി. വിദ്യാര്‍ഥി പി.എസ്. ആരോമല്‍ തയ്യാറാക്കിയ പോസ്റ്ററില്‍ വിരലടയാളം പതിപ്പിച്ച് കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. 

റോണാ മേരി പ്രതിജ്ഞ ചൊല്ലി.ഷാദിയ, കെ. ഗണേശന്‍ എന്നിവര്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അബ്ദുളള, ഷഹനാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘം ലഹരിവിരുദ്ധഗാനം ആലപിച്ചു. സി. അശ്വിനി സ്വാഗതവും പി. അശ്വിന്‍നന്ദിയും പറഞ്ഞു. അധ്യാപകരും അനധ്യാപകരും നേതൃത്വം നല്‍കി.

Content Highlights: International Day Against Drug Abuse