രക്തം, അക്രമം, പോൺ, സ്വയം മുറിപ്പെടുത്തൽ: യൂട്യൂബിനുണ്ട് ഒരു ഇരുണ്ട അധോലോകം | അന്വേഷണ പരമ്പര

യൂട്യൂബ് മായക്കാഴ്ചകളുടെ ഒരു അത്ഭുതലോകമാണ്. ഇവിടെ മിന്നുന്നതെല്ലാം പൊന്നല്ല. മാരകമായൊരു ഇരുണ്ട അധോലോകം കൂടിയുണ്ട് ഇതിന്. ക്ലിക്കും വ്യൂവും വരുമാനവും ചൂണ്ടക്കെണിയൊരുക്കുന്ന ഇതിന് അവിശ്വസനീയമായ ക്രൂരതകളുടെയും രതിവൈകൃതങ്ങളുടെയും ഒരു ചതിക്കുഴി കൂടിയുണ്ട്. കാലൊന്ന് തെറ്റിയാൽ വന്നുവീഴാവുന്ന തിരിച്ചുകയറ്റമില്ലാത്ത നിലയില്ലാക്കയമാണത്. ഇത്തരമൊരു ലോകത്ത് സജീവമാണ് നമ്മുടെ ഒരു തലമുറ എന്നത് ചെറുതല്ലാത്ത ആശങ്കയാണ്. ഈ ലോകമാണ് അവരുടെ വികാര, വിചാരങ്ങളുടെ കടിഞ്ഞാണേന്തുന്നത് എന്നത് ഈ ആശങ്കയുടെ ആഴം ഇരട്ടിയാക്കുന്നു. രഹസ്യവഴികളിലൂടെ മാത്രം നുഴഞ്ഞുകയറ്റം സാധ്യമായ ഈ ഇരുൾ ലോകത്തെക്കുറിച്ചുള്ള പരമ്പര ഇവിടെ തുടങ്ങുകയാണ്. മായക്കാഴ്ചയുടെ മാരകലോകം- ഒന്നാം ഭാഗം
..........................
“If you take kids to the park and you stand three feet away from them, you should stand three feet away while they’re on YouTube”
സൈബർ എഡ്യുക്കേഷൻ കൺസൾട്ടന്റും 'The Tech Savvy User's Guide to the Digital World' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ലോറി ഗെറ്റ്സ് യൂട്യൂബിനെക്കുറിച്ച് പറഞ്ഞതാണ് ഇത്.
Content Highlights: dark side of youtube ingane mathiyo e bhodham series first part