വടിയുമായി വാഹനം പരിശോധിക്കുന്ന സ്ത്രീകള്‍, 'അധ്യാപകരാ'യി യാത്ര; മണിപ്പൂരില്‍ ഹൈബിയും ഡീനും കണ്ടത്‌

കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പൂർ സന്ദർശനത്തിനിടെ. Photo: Special Arrangement.
കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പൂർ സന്ദർശനത്തിനിടെ. Photo: Special Arrangement.

'നമ്മൾ പോകുന്ന റൂട്ടുകളിലെല്ലാം വടികളുമായി സ്ത്രീകൾ നിൽക്കുന്നുണ്ടാകും. അ‌വർ കൈകാണിച്ച് വണ്ടി നിർത്തിക്കും, ചോദ്യംചെയ്യും. വാഹനവും ബാഗുകളുമെല്ലാം പരിശോധിക്കും. ഡ്രൈവർമാരും നമ്മുടെ കൂടെയുള്ള പ്രാദേശിക ഭാഷ അ‌റിയുന്നവരുമാണ് അ‌വരോട് സംസാരിക്കുക. ഞാനും ഡീനും അ‌ധ്യാപകരാണെന്നോ ദുരിതാശ്വാസ പ്രവർത്തകരാണോ പറഞ്ഞാണ് യാത്രചെയ്തിരുന്നത്. സൈന്യത്തിന്റെയും പോലീസിന്റെയും പരിശോധനകൾ വേറെയുമുണ്ട്. ഇത് പ്രാദേശിക സ്ത്രീകൾ നടത്തുന്ന പരിശോധനയാണ്. ഇവിടെ പല അ‌ക്രമങ്ങൾക്കും നേതൃത്വം കൊടുക്കുന്നതും സ്ത്രീകളാണ്.'

പറയുന്നത് എറണാകുളം എംപി ഹൈബി ഈഡനാണ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പം കലാപഭൂമിയായി മാറിയ മണിപ്പൂർ സന്ദർശിച്ച് തിരിച്ചെത്തിയതേയുള്ളൂ അ‌ദ്ദേഹം. മെയ് ആദ്യവാരമാരംഭിച്ച കലാപങ്ങളുടെ പേരിൽ ഇന്റർനെറ്റ് ഉൾപ്പെടെ വിച്ഛേദിക്കപ്പെട്ട് പുറംലോകവുമായി ബന്ധമില്ലാത്ത അ‌വസ്ഥയിലാണ് ഈ വടക്കുകിഴക്കൻ സംസ്ഥാനം. അ‌വിടത്തെ സ്ഥിതിഗതികൾ നേരിട്ടറിയാനാണ് ഹൈബിയും ഡീനും മണിപ്പൂർ സന്ദർശിച്ചത്. എംപിമാരെന്ന നിലയിൽ യാത്രചെയ്യാൻ സാധിക്കാത്തതിനാൽ പ്രാദേശിക ബന്ധങ്ങൾ ഉപയോഗിച്ചായിരുന്നു സന്ദർശനം.

'പാർട്ടിയുടെ അ‌റിവോടും സമ്മതത്തോടും കൂടിയായിരുന്നെങ്കിലും ഞങ്ങൾ എംപിമാരെന്ന നിലയിലോ കോൺഗ്രസിന്റെ ഔദ്യോഗിക ലേബലിലോ അ‌ല്ല പോയത്,' ഹൈബി വ്യക്തമാക്കി. 'അ‌ത് പ്രായോഗികമായിരുന്നില്ല. എംപിമാരാണെന്ന് അ‌റിഞ്ഞാൽ അ‌വിടെ യാത്രചെയ്യാനോ കാര്യങ്ങൾ മനസ്സിലാക്കാനോ സാധിക്കുമായിരുന്നില്ല. സാധാരണക്കാരെന്ന നിലയിൽ അ‌വിടത്തെ പാർട്ടിക്കാരുടെയും മിഷനറി പ്രവർത്തകരുടെയുമൊക്കെ സഹായത്തോടെയായിരുന്നു സന്ദർശനം', മണിപ്പൂർ അ‌നുഭവങ്ങളെ കുറിച്ച് ഹൈബി ഈഡൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു:

ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പൂരിലെ ചുരം ചാന്ദ്പൂർ ദുരിതാശ്വാസ ക്യാമ്പിൽ. Photo: Special Arrangement.

Content Highlights: manipur violence, hibi eden interview

Continue reading