51 ദിവസം, 3200 കി.മി, 50 ടൂറിസംകേന്ദ്രങ്ങള്‍; വിസ്മയം ഈ ഗംഗാവിലാസ് ക്രൂയിസ്, ലോകത്തെ ദൈര്‍ഘ്യമേറിയത്

51 ദിവസം, അഞ്ച് സംസ്ഥാനങ്ങള്‍ 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍. 3200 കിലോമീറ്റര്‍ വരുന്ന നദീജല യാത്ര. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ക്രൂയിസ് യാത്രയുമായി ഇന്ത്യയുടെ അഭിമാന ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് പുതിയ യാത്രാനുഭവങ്ങള്‍ പകരുന്ന ഗംഗാവിലാസ് ക്രൂയിസ് യാത്രയ്ക്ക് തുടക്കമായി.
ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന രാജ്യങ്ങളില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ. ജി.ഡി.പിയുടെ 9.2 ശതമാനം സംഭാവന ചെയ്യുന്ന ടൂറിസം മേഖല കോവിഡേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറാനുള്ള പ്രയത്‌നത്തിലുമാണ്. ടൂറിസം മേഖലയിലെ കൂടുതല്‍ ചലനാത്മകമായ സാധ്യതകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി നദീജല ക്രൂയിസ് ടൂറിസത്തിന്റെ പുത്തന്‍ ഏടുകള്‍ മറിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
Content Highlights: mv gangavilas worlds longest river water cruise ship all you need to know, tourism in india