ഞാൻ മരണമാകുന്നു, ലോകങ്ങളുടെ അന്തകൻ; ഓപ്പൻഹെെമർ വീണ്ടും ആറ്റം ബോംബിന്റെ കുടം തുറക്കുമ്പോൾ

ഞാൻ മരണമാകുന്നു; ലോകങ്ങളുടെ അന്തകൻ
ഓപ്പൻഹൈമറിന്റെ ഏറ്റവും പ്രശസ്തമായ ഈ വാക്കുകൾക്ക് പിന്നിൽ ഒരു ജനതയുടെ ഇന്നും മാറാത്ത ദുഃഖത്തിന്റെ ആഴമുണ്ട്. ആദ്യത്തെ ആണവ സ്ഫോടനമെന്ന് വിശേഷിപ്പിക്കാവുന്ന ട്രിനിറ്റി പരീക്ഷണത്തെക്കുറിച്ചുള്ള ഓപ്പൻഹൈമറിന്റെ വീക്ഷണങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വാക്കുകൾ. ഭഗവദ് ഗീതയിൽ പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ഈ വാക്കുകൾ. താൻ കെട്ടഴിച്ചുവിട്ട, ലോകത്തെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള, ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തിരിച്ചറിവ് വ്യക്തമാക്കുന്നതായിരുന്നു ഇത്.
Content Highlights: life of oppenheimer, trinity test, manhattan project