ഇന്ത്യയുടെ അരി കയറ്റുമതി നിരോധനത്തില്‍ നേട്ടം കൊയ്യുന്നതാര്?

ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

അരി കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഏതാണ്ട് 140 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വിവിധ തരത്തിലുള്ള അരി കയറ്റുമതി ചെയ്യുന്നത്. ഗുണവും വിലക്കുറവുമുള്ള ഇന്ത്യന്‍ അരി ഇതിനോടകം തന്നെ ആഗോളവിപണിയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അരി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈന പോലും ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായി ബസുമതി ഒഴികെയുള്ള അരിയുടെ കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. രാജ്യത്ത് ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിലേക്കും ക്ഷാമത്തിലേക്കും നയിച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ഇതിനെ പ്രതിരോധിക്കാനുള്ള കേന്ദ്രനീക്കം. എന്നാല്‍ നിരോധനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെങ്കിലും അത് ആഗോള അരി വിപണിയില്‍ വലിയ രീതിയില്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇന്ത്യയുടെ നിരോധനം ലോക അരി വിപണിയെ എങ്ങനെയാണ് സ്വാധീനിക്കുക? 

ഇന്ത്യ- അരി ഉത്പാദനത്തില്‍ മുന്‍പില്‍, കയറ്റുമതിയിലും വമ്പന്‍

Content Highlights: How Indian rice export ban affects the world

Continue reading