ആരാണ് മാ വിജയപ്രിയ? എവിടെയാണ് പൈനാപ്പിള്‍ ഗര്‍ഭവും സെക്‌സ് കരാറുമുളള നിത്യാനന്ദയുടെ കൈലാസ രാജ്യം?

നിത്യാനന്ദ, നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ യു.എൻ. യോഗത്തിൽ | Photo: PTI Photo and twitter.com/SriNithyananda
നിത്യാനന്ദ, നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ യു.എൻ. യോഗത്തിൽ | Photo: PTI Photo and twitter.com/SriNithyananda

ക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ ഒരു അപ്രതീക്ഷിത പ്രതിനിധി പങ്കെടുത്തത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. രാജ്യസ്ഥാപകനായ നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ വേട്ടയാടുന്നുവെന്ന പരാതിയുമായി സാങ്കല്‍പിക രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്നുമാണ് യോഗത്തില്‍ മാ വിജയപ്രിയ നിത്യാനന്ദ ആരോപിച്ചത്. മാ വിജയപ്രിയ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് അവകാശപ്പെട്ടത്. ഫെബ്രുവരി 22-നും 24-നും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആര്‍.) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. 

വിവാദങ്ങളുടെ തോഴനാണ് സ്വാമി നിത്യാനന്ദ. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിത്യാനന്ദ 2019 നവംബറിലാണ് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷനാകുന്നത്. ബലാല്‍സംഗവും പോക്‌സോയും ഉള്‍പ്പെടെയുള്ള കേസുകളുടെ ഘോഷയാത്രയ്ക്കിടെയാണ് ഇടക്കാല ജാമ്യമെടുത്താണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഈ ആള്‍ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍, വെര്‍ച്വല്‍ ലോകത്ത് നിത്യാനന്ദ ഇടക്കിടെ പ്രത്യക്ഷപ്പെറുണ്ട്. സ്വന്തമായി ഒരു രാജ്യം- 'കൈലാസ' -സൃഷ്ടിച്ചുവെന്ന വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നു. കൈലാസയില്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ചുവെന്നും അവിടെ സ്വര്‍ണത്തിന്റെ നോട്ടുകളാണ് ഉപയോഗിക്കുന്നതെന്നുമുള്ള വാര്‍ത്തകളും പിന്നാലെ എത്തി. ലോകത്തിലെ ഏറ്റവും മഹത്തായ ഹിന്ദു രാഷ്ട്രമെന്ന പേരില്‍ കൈലാസത്തിന്റെ പേരില്‍ കൊടിയും ചിഹ്നവും പുറത്തിറക്കി. 

Content Highlights: Fugitive Nithyananda's Reps Attend nited Nations Meet; All You Need To Know About the Row

Continue reading