931 ഇരകൾ, ചോരപൊടിയാത്ത ക്രൂരമായ കൊലകൾ, നരബലിയിൽ തുടങ്ങി ഭീതിയുടെ താഴ്വര അടക്കിവാണ ബെഹ്റം

ക്രൈം ഗേറ്റ്‌
#അനിർബൻ ഭട്ടാചാര്യ
AI Generated Image
AI Generated Image

ചീവീടുകളുടെ കരച്ചില്‍ തീര്‍ത്ത സിംഫണിയും കാളക്കൂറ്റന്മാരുടെ കഴുത്തിലെ മണികളുടെ താളാത്മകമായ ശബ്ദവും ജുഗല്‍ബന്ദി തീര്‍ത്ത രാത്രിയുടെ കനത്ത ഇരുട്ടിനെ ഭേദിച്ച് ഒരു കാരവാന്‍ മുന്നോട്ടുകുതിച്ചു. യാത്രയുടെ ആലസ്യം യാത്രക്കാരേയും വിഴുങ്ങിയിരുന്നു. യാത്രാക്ലേശം ശരീരവേദനയായി അവരുടെ ദേഹത്തിലൂടെ നിരങ്ങിനീങ്ങി. ക്ഷീണം തീര്‍ത്ത ഭാരത്താല്‍ കണ്‍പോളകള്‍ തൂങ്ങിയാടി. കഴിഞ്ഞ എട്ടുമണിക്കൂറായി അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ആ യാത്രാക്ഷീണത്തിനിടയിലും അവരില്‍ ഓരോരുത്തരും ജാഗരൂകരാണ്.. കാരണം ജാഗ്രതയോടെയിരിക്കേണ്ടതിന്റെ ആവശ്യം അവർക്ക് കൃത്യമായി അറിയാമായിരുന്നു.

പെട്ടെന്നാണ് ചീവീടുകള്‍ തീര്‍ത്ത പ്രണയഗാനത്തിനിടയിലൂടെ സമാധാനത്തെ തകര്‍ത്തുകൊണ്ട് ഒരു കുറുക്കന്‍ ഓരിയിട്ടത്. യാത്രക്കാര്‍ക്കിടയില്‍ ആശങ്ക തീര്‍ത്തുകൊണ്ട് ഓരിയിടല്‍ മാറ്റൊലികൊണ്ടു. അവര്‍ മെല്ലെ കൈയിലെ ടോര്‍ച്ചുകള്‍ ഉയര്‍ത്തി, കാട്ടില്‍ ഭയാനകമായ നിഴലുകള്‍ തീര്‍ത്തുകൊണ്ട് അവ പ്രകാശിച്ചു. അവര്‍ക്കൊപ്പം സുഖമായിരുന്ന കുഞ്ഞ് ഭയംകൊണ്ട് വിറച്ചു. അമ്മയുടെ ആശ്വാസവാക്കുകള്‍ ഭയത്തെ ഇല്ലാതാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്നു, മിന്നിമറിയുന്ന ടോര്‍ച്ച്ലൈറ്റുകള്‍ക്കിടയില്‍ അവളുടെ വാക്കുകള്‍ അവര്‍ക്കിടയില്‍ ഒരുതരം സുരക്ഷിതത്വബോധം നെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 

Content Highlights: THUG BEHRAM – THE MAN WHO KILLED 931 PEOPLE, crime gate by Anirban Bhattacharyya

Continue reading