ചുവന്ന തെരുവിൽ പെൺകുട്ടിയെ എത്തിച്ച പ്രതിക്ക് 10 വർഷം തടവ് | നിയമവേദി

മുംബൈയിലെ ചുവന്ന തെരുവിൽ പ്രായപൂർത്തിയാകാതെ ഒരു പെൺകുട്ടിയെ എത്തിച്ചു വേശ്യവൃത്തിക്കു പ്രേരിപ്പിച്ച പ്രതിക്ക് മുംബൈ ഹൈക്കോടതി 10 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. താൻ നിരപരാധിയാമെന്നും പെൺകുട്ടി സ്വന്തം ഇഷ്ടത്താൽ അവിടെ വന്നതാണെന്നും പ്രതി പറഞ്ഞെങ്കിലും കോടതി അതു സ്വീകരിച്ചില്ല.
പ്രതി സ്ത്രീകളെ ചുവന്ന തെരുവിലെ വേശ്യാലയങ്ങളിൽ പലപ്പോഴും എത്തിച്ചതിനു തെളിവുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. പ്രതി ദയ അർഹിക്കുന്നില്ല. അതിനാൽ ശിക്ഷ അനുഭവിക്കണമെന്ന് കോടതി പറഞ്ഞു.
പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി അവിടെ എത്തിച്ചുവെന്നാണ് തെളിവിൽനിന്നു കാണുന്നതെന്നും കോടതി പറഞ്ഞു.
Content Highlights: The accused who brought the girl to the red street was sentenced to 10 years in prison | Niyamavedhi