എവിടെ മുംബൈയെ വിറപ്പിച്ച ആ റിയൽ ബിയർമാൻ? എന്തു സംഭവിച്ചു താറുമാറായ റഹീമിന്റെ ജീവിതത്തിന്?

#അനിർബൻ ഭട്ടാചാര്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒക്ടോബര്‍ 5, 2006  മുംബൈയിലെ മറൈന്‍ ലൈന്‍സ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിന് അടിയില്‍ നിന്നാണ് ആ മൃതദേഹം കിട്ടുന്നത്. അതില്‍ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ല. അക്കാലങ്ങളില്‍ അജ്ഞാത മൃതദേഹങ്ങള്‍ പലപ്പോഴും ആശുപത്രികളിലെത്തുന്നത് പതിവായിരുന്നു. 

വീടില്ലാതെ, നഗരത്തില്‍ അലഞ്ഞു നടക്കുന്ന ആരുടെയോ മൃതദേഹം.ഇതായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷേ അന്വേഷണത്തില്‍ അത് ടാക്‌സി ഡ്രൈവറായ വിജയ് ഗൗഡിന്റെ മൃതദേഹമാണെന്ന് വെളിപ്പെട്ടു. പക്ഷേ, ആ അന്വേഷണത്തിന് ആയുസ്സുണ്ടായിരുന്നില്ല. താമസിയാതെ വിജയ് ഗൗഡ് വിസ്മൃതിയിലേക്ക് മറഞ്ഞു. പക്ഷേ, ഒരു മാസത്തിനിടയില്‍ രണ്ടുമൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ആദ്യത്തേത് മറൈന്‍ ഡ്രൈവിലായിരുന്നു. മറ്റൊന്ന് വെറും ഒന്നരകിലോമീറ്റര്‍ അകലെനിന്നും. ഒരു മാസത്തിനുള്ളിൽ  മൂന്നു മൃതദേഹങ്ങള്‍..അതില്‍ യാദൃച്ഛികത ഒട്ടുമുണ്ടായിരുന്നില്ല. 

Content Highlights: Mumbai's notorious 'Beer Killer', Crimegate column by Anirban Bhattacharyya

Continue reading