കളമശ്ശേരിയിലെ ബോംബ് പലസ്തീനിൽ തിരയുന്നതിന് പിന്നിൽ | പ്രതിഭാഷണം

പ്രതിഭാഷണം
#സി.പി.ജോണ്‍
കളമശ്ശേരിയില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം
കളമശ്ശേരിയില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം

2023 ഒക്ടോബര്‍ 29 ഞായറാഴ്ച കേരളത്തിന് ഒരു ചീത്ത ദിവസമായിരുന്നു. രണ്ടായിരത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറിടത്ത് ഒരുമിച്ച് ബോംബ് പൊട്ടി മൂന്നുപേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. 

ഇത്തരം ബോംബ് സ്‌ഫോടനങ്ങള്‍ കേരളത്തിന് പരിചിതമല്ല. ബോംബേറുകളും കൊലപാതകങ്ങളും അക്രമ രാഷ്ട്രീയത്തിന്റെ വിവിധ മുറകളും നാം കണ്ടിട്ടുണ്ടെങ്കിലും തൊണ്ണൂറുകളില്‍ നിന്ന വര്‍ഗീയ കലാപങ്ങളില്‍ പോലും സമാധാനമായി ജനങ്ങള്‍ കൂടിയിരുന്ന സ്ഥലങ്ങള്‍ ബോംബ് പൊട്ടി ആരും മരിച്ചിട്ടില്ല എന്ന് ഓര്‍ക്കാവുന്നതാണ്. ആ അര്‍ഥത്തില്‍ ഒരു വലിയ സുരക്ഷാ പിഴവാണ്, ആപത്താണ് കേരളത്തില്‍ കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്നത്. സംഭവം നടന്ന ഉടനെ തന്നെ കേരളത്തിന്റെ രാഷ്ട്രീയ മനോമണ്ഡലത്തില്‍ ഉണ്ടായിരുന്ന നിരവധി ചര്‍ച്ചകള്‍ നമ്മുടെ പൊതുസമൂഹത്തിന്റെ, രാഷ്ട്രീയ നേതൃത്വത്തിന്റെ വിങ്ങിപ്പൊട്ടിയ ചിന്താമണ്ഡലത്തെ തുറന്ന് കാണിച്ചു. ബോംബ് പൊട്ടി ആളുകള്‍ കടുത്ത പൊള്ളലേറ്റ് ആശുപത്രിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി മാറ്റപ്പെടുന്ന സന്ദര്‍ഭത്തില്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങളും വര്‍ഗീയ കാരണങ്ങളും അന്വേഷിക്കാനുള്ള ഒരു മനസ്സാണ് കേരളത്തിന് ഉണ്ടായത് എന്നത് ബോംബ് സ്‌ഫോടനത്തേക്കാള്‍ അപകടകരമായ ഒന്നായി ഈ ലേഖകന്‍ നിരീക്ഷിക്കുന്നു. 

Content Highlights: kalamassery blast, israel palestine conflict, parthibhashanam, CP John

Continue reading