അനിലും ആന്റണിയും തമ്മില്‍

#ജേക്കബ് ജോര്‍ജ്ജ്
അനില്‍ ആന്റണിയും എ.കെ. ആന്റണിയും. ഫയല്‍ ചിത്രം. Photo Courtesy: FB/anil antony
അനില്‍ ആന്റണിയും എ.കെ. ആന്റണിയും. ഫയല്‍ ചിത്രം. Photo Courtesy: FB/anil antony

കോണ്‍ഗ്രസില്‍നിന്ന് വലിയൊരു നേതാവിനെ കിട്ടിയ സന്തോഷത്തിലാണ് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും വി. മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മറ്റു ബി.ജെ.പി. നേതാക്കളും ഡല്‍ഹിയില്‍ വ്യാഴാഴ്ച മൂന്ന് മണിക്ക് പത്രസമ്മേളനം നടത്തിയത്. വലിയ അഭിമാനത്തോടെ അവര്‍ അനില്‍ കെ. ആന്റണിയെ അവതരിപ്പിച്ചു. സാക്ഷാല്‍ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി.

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദമെടുത്ത് അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമെടുത്തതിന് ശേഷം എം.ഐ.ടിയില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രത്യേക കോഴ്സും പൂര്‍ത്തിയാക്കിയിട്ടുള്ള വ്യക്തിയാണ് അനില്‍ ആന്റണിയെന്ന് പരിചയപ്പെടുത്തി പീയുഷ് ഗോയല്‍ വിസ്തരിച്ചുതന്നെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. പിന്നെ അനില്‍ ആന്റണി, ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും കോണ്‍ഗ്രസിനെ അധിക്ഷേപിച്ച്, രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും കുറ്റപ്പെടുത്തി മുന്നേറിയപ്പോള്‍ ദേശീയ രാഷ്ട്രീയം തന്നെ ഒന്നു വിറച്ചു. കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്തംഭിച്ചു നിന്നു.

Content Highlights: anil antony, akantony, bjp, inc, oommen chandy, politics, narendra modi

Continue reading