യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റോഡിലുണ്ട് ആനക്കൂട്ടം

ചിന്നാർ പാതയിൽ വാഹനങ്ങൾ തടഞ്ഞ് ഒറ്റയാൻ

മറയൂർ : മൂന്നാർ- ഉടുമൽപ്പേട്ട അന്തസ്സംസ്ഥാന പാതയിൽ ചിന്നാർ അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് ഒറ്റയാൻമാർ.

ചിന്നാർ എസ് വളവിന് താഴെയും ചമ്പക്കാട് മേഖലയിലുമാണ് ഒറ്റയാൻമാർ വാഹനങ്ങൾ തടഞ്ഞ് സഞ്ചാരികളെ വിരട്ടിയോടിച്ചത്. കഴിഞ്ഞദിവസം ചമ്പക്കാടിനും ആലാംപ്പെട്ടിക്കുമിടയിൽ ഒറ്റയാൻ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്തു.

സെൽഫി എടുക്കാൻ ബൈക്ക് നിർത്തിയപ്പോഴാണ് ഒറ്റയാൻ ബൈക്കിന് നേരെ പാഞ്ഞടുത്തത്.

ചിന്നാർ എസ് വളവിന് താഴെ നിരപ്പിൽ മണിക്കൂറോളം ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞുവെങ്കിലും പ്രശ്നമൊന്നുമുണ്ടായില്ല.

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്...

ആനക്കൂട്ടത്തെയോ ഒറ്റയാനയെയോ കാണുമ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ് വേണ്ടത്. ഹോൺ അടിക്കകുയോ എഞ്ചിൻ ഇരപ്പിക്കുകയോ ചെയ്യാതിരിക്കുക. ഫോട്ടോ എടുക്കാൻ ആനയുടെയടുത്ത് പോകാതിരിക്കുക. വനത്തിനുള്ളിലേക്ക് ആന പോകും വരെ ക്ഷമയോടെ കാത്തിരിക്കുക. ഇവ പാലിച്ചാൽ സുരക്ഷിത യാത്ര ഉറപ്പാക്കാം.