സരസ്വതീപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും

തങ്കമണി : കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് സരസ്വതീപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും നടത്തി.
കാമാക്ഷി അന്നപൂർണേശ്വരീ ക്ഷേത്രം മേൽശാന്തി പ്രദീഷ് മാധവന്റെ മുഖ്യകാർമികത്വത്തിൽ സരസ്വതീപൂജ നടന്നു. സ്കൂൾ പ്രസിഡന്റ് കെ.എസ്. പ്രസാദ്, അസി. മാനേജർ എം.ആർ. സുനിൽകുമാർ, സെക്രട്ടറി കെ. സുരേഷ്, പ്രിൻസിപ്പൽ കെ.എസ്. മധു, വൈസ് പ്രിൻസിപ്പൽ പ്രസന്നാ സാനു, ശിശുവാടിക പ്രമുഖ് സിനി മനോജ്, സ്റ്റാഫ് സെക്രട്ടറി സൗമ്യാ പ്രദീപ്, അധ്യാപകരായ കെ.ജി. ലിൻസ്, ദീപാ സാംഷോ, ധന്യാ മനീഷ്, വൈഷ്ണവി കെ., പി.കെ. മഞ്ജു, ശരണ്യാ ശശി, അനീഷ് രാഘവൻ തുടങ്ങിയവർ നേതൃത്വം നല്കി.