മറയൂർ ഗ്രാമം-പട്ടിക്കാട് റോഡ് തരിപ്പണമായി ഓഫ് റോഡിനെക്കാൾ കഷ്ടം

മറയൂർ : പട്ടിക്കാട്-മറയൂർ ഗ്രാമം റോഡ് തകർന്നിട്ട് വർഷങ്ങളായി. പാത നവീകരിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ തയ്യാറാകാതെ അധികൃതർ.
പട്ടിക്കാട്, മറയൂർ ഗ്രാമം എന്നീ രണ്ട് ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. കൂടാതെ മറയൂർ ചന്ദന ഡിവിഷനിലെയും ചിന്നാർ വന്യജീവി സങ്കേതത്തിലെയും ഏഴു ഗോത്രഗ്രാമങ്ങളിലേക്കും പോകുന്നത് ഈ പാതവഴിയാണ്.
ബൈക്കിൽപോലും പോകാൻ കഴിയാത്ത വിധം പാതയിൽ വലിയ കുഴികളും പൂർണമായും ടാറിങ് തകർന്ന നിലയിലുമാണ് ഉള്ളത്.
എത്രയും പെട്ടെന്ന് ഈ പാത നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.